ദുബായ്: ദിലീപിന്‍റെ രഹസ്യസൂക്ഷിപ്പുകാരനല്ല ഞാനെന്ന് സംവിധായകന്‍ നാദിര്‍ഷ. ദുബായില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു കട്ടപ്പനയിലെ ഹൃഥ്വിക് റോഷന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍. ദിലീപ് കാവ്യ വിവാഹത്തിന് ചുക്കാന്‍ പിടിച്ചത് താനാണെന്ന വാര്‍ത്തകളോട് രൂക്ഷമായാണ് നാദിര്‍ഷ പ്രതികരിച്ചത്.