Asianet News MalayalamAsianet News Malayalam

നോവിന്‍റെ കായല്‍ കരയില്‍; മിഖായേല്‍ ഗാനം ഹിറ്റ്

നിവിന്‍ പോളിയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രം കൂടിയായ 'മിഖായേലി'ലെ ആദ്യ വീഡിയോ ഗാനമാണ് പുറത്തുവന്നത്. നായക വേഷത്തില്‍ നിവിനും വില്ലന്‍ വേഷത്തില്‍ ഉണ്ണിമുകുന്ദനും പ്രേക്ഷകരുടെ കൈയ്യടി നേടിയിട്ടുണ്ട്

Novinte Kaayal Mikhael Video Song
Author
Kochi, First Published Jan 21, 2019, 4:01 PM IST

കൊച്ചി: നിവിന്‍ പോളി-ഹനീഫ് അദേനി ടീമിന്‍റെ മിഖായേലിലെ നോവിന്റെ കായക്കരയില്‍ എന്നു തുടങ്ങുന്ന ഗാനം യൂട്യൂബില്‍ ഹിറ്റാകുന്നു. ബി കെ ഹരിനാരായണന്റെ വരികളും ഗോപീ സുന്ദറിന്‍റെ ഈണവും  സിത്താര കൃഷ്ണകുമാറിന്‍റെ ആലാപനവും ഗാനത്തെ മനോഹരമാക്കിയിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം 3 ലക്ഷത്തോളം കാഴ്ചക്കാരുമായാണ് നിവിന്‍ ചിത്രത്തിലെ ഗാനത്തിന്‍റെ കുതിപ്പ്.

മമ്മൂട്ടിയുടെ 'ദി ഗ്രേറ്റ് ഫാദര്‍' ചിത്രത്തിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യ്ത 'മിഖായേല്‍' ഈ മാസം 18നാണ് തീയേറ്ററുകളിലെത്തിയത്. നിവിന്‍ പോളിയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രം കൂടിയായ 'മിഖായേലി'ലെ ആദ്യ വീഡിയോ ഗാനമാണ് പുറത്തുവന്നത്.

നായക വേഷത്തില്‍ നിവിനും വില്ലന്‍ വേഷത്തില്‍ ഉണ്ണിമുകുന്ദനും പ്രേക്ഷകരുടെ കൈയ്യടി നേടിയിട്ടുണ്ട്. ആന്‍റോ ജോസഫ് നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റേത് തന്നെയാണ്.  വിഷ്ണു പണിക്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച 'മിഖായേലി'ന്‍റെ എഡിറ്റിംഗ് മഹേഷ് നാരായണനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ആന്‍ മെഗാ മീഡിയയാണ് ചിത്രം തീയേറ്ററുകളിലെത്തിച്ചത്.'ഗ്രേറ്റ് ഫാദറി'ന് ശേഷം 'അബ്രഹാമിന്റെ സന്തതികള്‍' എന്ന മമ്മൂട്ടി ചിത്രത്തിനും ഹനീഫ് തിരക്കഥയൊരുക്കിയിരുന്നു.

 

 

Follow Us:
Download App:
  • android
  • ios