പകരം ഹാര്‍വി വെയ്‍ന്‍സ്റ്റൈന്‍ വരട്ടെയെന്നും പരിഹാസം

നടിയെ അക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തത് അവസാനിക്കാത്ത വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. സോഷ്യല്‍ മീഡിയയിലടക്കം പൊതുസമൂഹത്തിന്‍റെ സജീവ ശ്രദ്ധയിലേക്ക് വിഷയം വന്നെങ്കിലും സിനിമയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള, ശ്രദ്ധേയരായവരുടെ പ്രതികരണങ്ങള്‍ കുറവാണ്. എന്നാല്‍ പല പൊതുവിഷയങ്ങളിലുമെന്നപോലെ ദിലീപിനെ തീരിച്ചെടുത്ത അമ്മയുടെ നിലപാടിനോടുള്ള തന്‍റെ പ്രതികരണം അറിയിക്കുകയാണ് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ എന്‍.എസ്.മാധവന്‍. കുറഞ്ഞ വാക്കുകളില്‍ പരിഹാസരൂപേണയാണ് അമ്മയുടെ നടപടിയെ എന്‍.എസ് വിമര്‍ശിക്കുന്നത്. 

ലാലേട്ടന്‍ (മോഹന്‍ലാല്‍) രാജിവെക്കണമെന്നും ഹോളിവുഡ് കാസ്റ്റിംഗ് കൗച്ച് വിവാദത്തില്‍പ്പെട്ട സിനിമാ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റൈനെ അമ്മയുടെ പ്രസിഡന്‍റാക്കണമെന്നും എന്‍.എസ്.മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. 

Scroll to load tweet…

അതേസമയം അമ്മയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ഡബ്ല്യുസിസി അംഗങ്ങള്‍ കൂടിയായ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജി വച്ചിരുന്നു. റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പം അക്രമിക്കപ്പെട്ട നടിയും അമ്മയില്‍ നിന്ന് പുറത്തുവന്നു. ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇവര്‍ രാജി പ്രഖ്യാപിച്ചത്.