പനാജി: ഗോവയില്‍ വച്ച് നടക്കുന്ന 48ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നിന്ന് മലയാള ചിത്രം എസ് ദുര്‍ഗ്ഗയും മറാത്തി ചിത്രം ന്യൂഡും ഒഴിവാക്കി. നവംബര്‍ 20 ന് ആരംഭിക്കുന്ന ചലിച്ചിത്രമേളിയിലേക്ക് 178 ചിത്രങ്ങളില്‍ നിന്നാണ് 20 എണ്ണം തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത ചിത്രങ്ങളില്‍ ഉള്‍പ്പെട്ടവയാണ് എസ്.ദുര്‍ഗ്ഗയും ന്യൂഡും.

ജൂറി അംഗങ്ങളുടെ തീരുമാനത്തെ എതിര്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയം ചിത്രത്തെ ചലിച്ചിത്രമേളയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ്ങ് മന്ത്രാലയത്തിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് 13 ഓളം ജൂറി അംഗങ്ങള്‍ മന്ത്രാലയത്തിന് മെയില്‍ അയക്കാന്‍ ഒരുങ്ങുകയാണ്.