കാതലന്‍ എന്ന പ്രഭുദേവയുടെ സിനിമ ഒരുകാലത്തുണ്ടാക്കിയ തരംഗം ചെറുതല്ല. 'മുക്കാല മുക്കാബലാ' എന്ന അടിപൊളി ഗാനവും നൃത്തവും യുവാക്കളുടെ ഹരമായി. വര്‍ഷങ്ങള്‍ക്ക് ശേഷം ഗാനവും ഡാന്‍സും വീണ്ടും ഹിറ്റായിരിക്കുകയാണ്. ഒഡീഷയിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥിനികള്‍ നടത്തിയ ഡാന്‍സാണ് യു ടൂബില്‍ വൈറലായിരിക്കുന്നത്.

ജനുവരി രണ്ടിന് അപ്‌ലോഡ് ചെയ്ത ഫ്‌ലാഷ് മോബ് ഡാന്‍സ് ഇതിനകം 15,593,145 പേരാണ് കണ്ടിരിക്കുന്നത്. കാണുന്നവരെക്കൂടി നൃത്തം ചെയ്യിപ്പിക്കുന്ന തരത്തിലാണ് പെണ്‍കുട്ടികളുടെ ഡാന്‍സ്. വലിയ പ്രചാരമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഡാന്‍സിന് ലഭിക്കുന്നത്.