സിനിമയ്ക്ക് വേണ്ടി ചെറുപ്പമാകാന്‍ മോഹന്‍ലാല്‍ നടത്തിയ കഠിന പ്രയത്നം തന്നെയാണ് ഒടിയന്‍റെ ഒടി വിദ്യകള്‍ക്ക് കാത്തിരിക്കാന്‍ സിനിമ ആരാധകര്‍ക്ക് ആവേശമാകുന്ന ഘടകം
കൊച്ചി: മലയാള സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. സിനിമയ്ക്ക് വേണ്ടി ചെറുപ്പമാകാന്‍ മോഹന്‍ലാല്‍ നടത്തിയ കഠിന പ്രയത്നം തന്നെയാണ് ഒടിയന്‍റെ ഒടി വിദ്യകള്‍ക്ക് കാത്തിരിക്കാന്‍ സിനിമ ആരാധകര്‍ക്ക് ആവേശമാകുന്ന ഘടകം.
ഒടിയന്‍ മാണിക്യന്‍റെ യൗവനം മുതല്‍ 60 വയസ് വരെയുള്ള കഥാപാത്രത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്. പരസ്യ ചിത്ര സംവിധാകയനായ ശ്രീകുമാര്‍ മേനോന്‍റെ കന്നി സംരംഭമാണ് ഒടിയന്‍. ഇപ്പോള്‍ ആരാധകരുടെ ആവേശമേറ്റി ഒടിയന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.

മുഖത്ത് തന്‍റെ സ്വതസിദ്ധമായ ചിരിയുമായി എത്തിയ ഒടിയന്‍ ലുക്ക് സിനിമ പ്രേമികള്‍ ഏറ്റെടുത്ത് കഴിഞ്ഞു. മോഹന്‍ലാല്‍ ഒടിയന്‍ ആകുമ്പോള്‍ ചിത്രത്തില്‍ പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുക. ഹരികൃഷ്‍ണൻ ആണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത്. രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രമായി പ്രകാശ് രാജ് എത്തുന്നു. പീറ്റര്‍ ഹെയ്‍നാണ് ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്.
