ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍. മോഹന്‍ലാല്‍ വിവിധ ഗെറ്റപ്പുകളിലെത്തുന്ന ഈ ചിത്രം ഒക്ടോബര്‍ 18 ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നായികയായി മഞ്ജുവാര്യരാണ് എത്തുന്നത്.

 തെന്നിന്ത്യന്‍ താരം പ്രകാശ് രാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്.നരേന്‍, സിദ്ധിഖ്, ഇന്നസെന്റ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.