മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഫാന്‍റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാതയുടെ ടീസ‍ര്‍ പുറത്തിറങ്ങി. തികച്ചും വേറിട്ട ഗെറ്റപ്പിലാണ് മഞ്ജു ചിത്രത്തിൽ എത്തുന്നത്.  കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.  തികച്ചും ഒരു സാധാരണക്കാരിയുടെ വേഷം. അതുകൊണ്ട് തന്നെ മഞ്ജുവിന്‍റെ മെക്ക് അപ്പിലും അത് കാണാന്‍ ഉണ്ട്.

ജീവിതം മുന്നോട്ട് നയിക്കാന്‍ പല ജോലികള്‍ ചെയ്യുന്ന മഞ്ജുവിനെയാണ് ടീസറില്‍ കാണുന്നത്. ജോജു ജോര്‍ജും നെടുമുടി വേണുവുമാണ് മറ്റു പ്രധാന താരങ്ങള്‍. സിനിമയില്‍ കലക്ടറുടെ വേഷത്തില്‍ മമ്ത മോഹന്‍ദാസുമെത്തുന്നു.

ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ ഫാന്‍റം പ്രവീണും നവീന്‍ഭാസ്‌കറുമാണ്. അനുരാഗകരിക്കിന്‍വെള്ളം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നവീന്‍ ഭാസ്‌കര്‍ തിരക്കഥയെഴുതുന്ന ചിത്രവുമാണ് ഇത്.  മധു നീലകണ്ഠൻ ആണ് ഛായാഗ്രഹണം. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

 

ദുല്‍ക്കറാണ് ടീസർ ഔദ്യോഗികമായി റിലീസ് ചെയ്തത്.