ന്യൂജേഴ്സി: മലയാളത്തില്‍ 90കളില്‍ തിരക്കേറിയ നായികയായിരുന്ന മാധവിയെ മലയാളി പ്രേക്ഷകര്‍ മറന്നിരിക്കില്ല. തെന്നിന്ത്യന്‍ പ്രേക്ഷകരെ ഒന്നടങ്കം ആരാധകരാക്കി മാറ്റിയ മാധവി ഇന്നൊരു വീട്ടമ്മയാണ്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് മാധവി താമസിക്കുന്നത്. 

റാല്‍ഫ് ശര്‍മ്മ എന്ന ബിസിനസുകാരനാണ് മാധവിയുടെ ഭര്‍ത്താവ് മൂന്ന് മക്കളുണ്ട്. ന്യൂജേഴ്‌സിയിലെ കൂറ്റന്‍ ബംഗ്ലാവില്‍ കുടുംബ കാര്യങ്ങള്‍ നോക്കി കഴിയുന്ന മാധവിയാണ് തന്റെ ഭര്‍ത്താവിന്റെ ഹെലികോപ്റ്റര്‍ പറത്തുന്നത്. വിമാനം പറത്താനുള്ള ലൈസന്‍സ് സ്വന്തമാക്കിയ മാധവിയുടെ ചിത്രം പുറത്ത് വന്നു. ഭര്‍ത്താവിന്റെ ബിസിനസിലും മാധവി സഹായിക്കുന്നുണ്ട്. 

ലാവ എന്ന ഹരിഹരന്‍ ചിത്രത്തിലൂടെയാണ് മാധവി മലയാള സിനിമയില്‍ അരങ്ങേറിയത്. 1976ല്‍ പുറത്തിറങ്ങിയ തൂര്‍പ്പ് പടമര എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ മാധവി മുന്നോറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.