അതോടെ ഓംപുരി ഇസ്ലാം മതം സ്വീകരിച്ചെന്നുള്ള വാര്‍ത്തയുമെത്തി. ഇസ്ലാം മതവിശ്വാസികളെക്കുറിച്ച് ഇന്ത്യയിലെ മറ്റ് മതസ്ഥരുടെ കാഴ്ച്ചപ്പാടുകളെക്കുറിച്ച് ചോദിച്ച താരത്തിന്‍റെ മറുപടി വളച്ചൊടിക്കുകയായിരുന്നു. ഇന്ത്യയിലെ ഒരു വിഭാഗം ആളുകള്‍ക്ക് ഇസ്ലാമിനെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടെന്ന് താരം പറയുന്നു.
ലോകം മുഴുവന്‍ ഇസ്ലാം സ്വീകരിക്കണമെന്നും ഇസ്ലാമാണ് ഏറ്റവും ശ്രേഷ്ടമെന്നും ഇസ്ലാം മതവിശ്വാസികള്‍ വിശ്വസിക്കുന്നു എന്ന് ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നായിരുന്നു പറഞ്ഞത്. രാജ്യത്തെ മുസ്ലിമുകളുടെ ഈ ദുര്‍ഘതിയില്‍ തനിക്ക് അതിയായ വിഷമമുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍, അഭിമുഖം പൂര്‍ണമായി കാണിക്കാതെയാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് താരവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അടുത്തിടെ പാക് താരങ്ങളെ ബോളിവുഡ് സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന തീരുമാനത്തിന് എതിരെ ഓംപുരി ശക്തമായി രംഗത്ത് എത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഈ പ്രചരണം എന്നാണ് താരം വിശ്വസിക്കുന്നത്.
