കൊച്ചി: ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ വിവാദ ഗാനം പിന്‍വലിക്കില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലുവും സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് അറിയിച്ചത്. പാട്ടിനോടുളള ജനങ്ങളുടെ സ്നേഹവും പിന്തുണയുമാണ് ഈ തീരുമാനത്തില്‍ നിന്നും മാറാന്‍ കാരണമെന്നും ഇരുവരും പറഞ്ഞു. ചിത്രത്തിലെ അഭിനേതാക്കള്‍ക്ക് പോലും നിയമനടപടി നേരിടേണ്ടി വരുമെന്ന ഘട്ടത്തിലാണ് പാട്ട് പിന്‍വലിക്കാന്‍ നേരത്തെ തീരുമാനമെടുത്തത്. എന്നാല്‍ പിന്തുണ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയതെന്നും അവര്‍ പറഞ്ഞു.

പാട്ടിനെക്കുറിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന സമയത്തൊന്നും ഇത് പിന്‍വലിക്കില്ലെന്നാണ് ഒമന്‍ ലുലു പറഞ്ഞത്. പിന്നീട് രാത്രി ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെ പാട്ട് പിന്‍വലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ രാത്രി 10 മണിയോടെ വീണ്ടും തീരുമാനം മാറ്റുകയായിരുന്നു. ഇതിന് ശേഷമാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണ്ണരൂപം കാണാം