ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം രണ്ടാം ഭാഗം ഒരുങ്ങുമ്പോൾ, കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതിലുപരി സാങ്കേതിക തികവൊത്ത ദൃശ്യ വിരുന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ബാഹുബലിയേക്കാൾ അതിശയിപ്പിക്കുന്ന ക്ലൈമാക്സ് രംഗങ്ങൾ ബാഹുബലി ദ കണ്‍ക്ലൂഷനില്‍ പ്രതീക്ഷിക്കാം. അത് ഏറ്റവും മികച്ചതാക്കുന്നതിനുള്ള ശ്രമത്തിലാണ് അണിയറപ്രവർത്തകർ. 

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നുവെന്ന് വിശദീകരിക്കുന്ന ഭാഗം ചിത്രീകരിച്ചു കഴിഞ്ഞു. ചിത്രീകരണ സമയത്ത് ഒരു ഭാഗവും ചോരാതിരിക്കാൻ അണയറപ്രവർത്തർ മൊബൈൽ ഫോണുകൾ കൊണ്ടുവരുന്നത് പോലും വിലക്കിയിരുന്നു.

130 കോടി രൂപയുടെ ബജറ്റിലാണ് സിനിമ നിർമ്മിക്കുന്നത്. ആദ്യ ഭാഗം ബോക്സ് ഓഫീസിൽ നേടിയത് 600 കോടി രൂപയായിരുന്നു. അടുത്ത വർഷം ഏപ്രിൽ 28ന് ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് പ്രഖ്യാപനം.