മുതിർന്നവരുടെ മാത്രമല്ല, കുഞ്ഞുങ്ങളുടെയും നെഞ്ചിനകത്താണ് ലാലേട്ടൻ. അതുകൊണ്ടാകും  അക്ഷരം പോലും വഴങ്ങാത്ത പ്രായത്തിലും അവർ അക്ഷരസ്ഫുടതയോടെ ''നെഞ്ചിനകത്ത് ലാലേട്ടൻ...'' എന്ന് പാടുന്നത്. ലാലേട്ടൻ ഫാൻസായ എല്ലാ കുഞ്ഞുങ്ങൾക്കും വേണ്ടിയാണോ ഈ പാട്ട് ചെയ്തതെന്ന് നമുക്കപ്പേൾ തോന്നും. ലാലേട്ടന്റെ ഒരു വയസ്സുകാരിയായ കുഞ്ഞ് ആരാധികയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. വീട്ടിലെ സോഫയിലിരുന്ന് ടിവി കാണുമ്പോഴാണ് ലാലേട്ടന്റെ പാട്ട് സിനിമയിൽ വരുന്നത്. സൂക്ഷിച്ച് നോക്കിയിരിക്കുന്നത് കണ്ടാൽ തന്നെ അറി‌യാം ലാലേട്ടന്റെ 'കട്ടഫാനാ'ണെന്ന്. 

"

ലാലേട്ടനെ സ്ക്രീനിൽ കാണിക്കുമ്പോൾ തന്നെ ആരാധിക ആവേശഭരിതയാകുന്നുണ്ട്. ഒപ്പം കൂടെപ്പാടുകയും ചെയ്യുന്നുണ്ട്. അവസാനം പാട്ട് തീർന്നപ്പോൾ അമ്മയോട് ഒരു ഡയലോ​ഗും, ''അമ്മേ ലാലേട്ടൻ പോയി.'' എന്തായാലും ഈ കുട്ടിഫാനാണ് ഇപ്പോൾ സൈബറിടത്തിലെ  ചർച്ചാ കേന്ദ്രം. കഴിഞ്ഞ ദിവസം ഇതേ പാട്ടുമായി അച്ഛന്റെ തോളത്തിരുന്ന് ഒരു ഒന്നരവയസ്സുകാരി എത്തിയിരുന്നു.