മോഹൻലാല്‍- പ്രിയദര്‍ശൻ ടീമിൻറെ ഹിറ്റ് ചിത്രം ഒപ്പത്തിന്റെ നൂറാം ദിനാഘോഷം കൊച്ചിയില്‍ നടന്നു. ആരാധകര്‍ക്കായി പ്രിയ നടൻ പാട്ടു പാടിയത് ആഘോഷങ്ങളുടെ നിറം കൂട്ടി.

കൊച്ചിയില്‍ ഒപ്പത്തിന്റെ നൂറാം ദിനം നടൻ മോഹൻലാല്‍ ആഘോഷിച്ചത് ആരാധകര്‍ക്കൊപ്പമാണ്. മോഹൻലാല്‍ എത്തിയതും ആരാധകര്‍ ആവേശത്തോടെ എതിരേറ്റു. ഒപ്പം എന്ന സിനിമയ്ക്കും തനിക്കും എന്നും ഒപ്പത്തിനൊപ്പം പിന്തുണ നല്‍കുന്ന ആരാധകര്‍ക്ക് മോഹൻലാല്‍ നന്ദി പറഞ്ഞു.

ചടങ്ങില്‍ സംവിധായകൻ പ്രിയദര്‍ശൻ, നിര്‍മ്മാതാവ് ആൻറണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.