മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ച 'ഒപ്പം' ഓണം തീയറ്റര്‍ കലക്ഷനില്‍ റെക്കോഡ് ഇടുന്നു. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 10 കോടി കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് 'ഒപ്പം'. അല്‍ഫോന്‍സ് പുത്രന്റെ നിവിന്‍ പോളി ചിത്രം 'പ്രേമ'ത്തിന്റെ റെക്കോര്‍ഡാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം തകര്‍ത്തത്.

'ഒപ്പ'ത്തിന്റെ ആദ്യ ആറ് ദിവസത്തെ കേരള ഗ്രോസ് 11.53 കോടിയാണ്. 2015 ജൂണ്‍ 25ന് തീയേറ്ററുകളിലെത്തിയ 'പ്രേമം' ആദ്യ ആഴ്ച 10.30 കോടിയാണ് നേടിയത്. ഓണച്ചിത്രങ്ങളില്‍ രണ്ടാമത് ജീത്തു ജോസഫിന്‍റെ പൃഥ്വിരാജ് ചിത്രം 'ഊഴ'മാണ്. 'ഊഴ'ത്തിന്‍റെ അണിയറക്കാര്‍ നല്‍കുന്ന കണക്കനുസരിച്ച് ചിത്രത്തിന്റെ അഞ്ച് ദിവസത്തെ കേരള ഗ്രോസ് 5.41 കോടിയാണ്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനുശ്രീയും വിമല രാമനുമാണ് നായികമാര്‍. സെപ്റ്റംബര്‍ 8ന് 104 സ്‌ക്രീനുകളിലാണ് ചിത്രം റിലീസായത്.