കൊച്ചി: എണ്‍പതുകളിലെ കോളജ് കാലഘട്ടം പ്രമേയമാകുന്ന ധ്യാൻ ശ്രീനിവാസന്‍- അജു വർഗീസ് ചിത്രം ഒരേ മുഖത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ക്യാംപസ് പശ്ചാത്തലത്തിലാണ് വരുന്നതെങ്കിലും ത്രസിപ്പിക്കുന്ന കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുന്നത്. സീരിയല്‍ കില്ലറെ തേടിയുള്ള അന്വേഷണമാണ് ചിത്രത്തെ ഉദ്വേഗഭരിതമാക്കുന്നത്.

ബാക്ക് വാട്ടര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയലാല്‍ മേനോനും അനില്‍ വിശ്വാസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നവാഗതനായ സജിത് ജഗദ് നന്ദന്‍ സംവിധാനം ചെയ്യുന്നു. മണിയന്‍പിള്ള രാജു, ചെമ്പന്‍ വിനോജ് ജോസ്, ശ്രീജിത്ത് രവി, ഇന്ദ്രന്‍സ്, സന്തോഷ കീഴാറ്റൂര്‍ ഹരീഷ് കണാരന്‍ പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.