ഒറ്റ പാട്ടിലൂടെ മലയാള സിനിമയിലൂടെ ലോക ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രിയ വാര്യര്‍ ശ്രദ്ധ നേടിയത്.

പ്രിയ വാര്യരുടെ കണ്ണിറുക്കലും പുരിക കൊടി ഉയര്‍ത്തിയതുമാണ് ഇന്റര്‍നെറ്റ് സെന്‍സേഷനായത്. എന്നാല്‍ ചിത്രത്തിലെ ഈ രംഗം മറ്റൊരു മലയാള സിനിമയില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് ആരോപണമുയരുന്നുണ്ട്.

മജീദ് അബു സംവിധാനം ചെയ്ത 'കിടു' എന്ന ചിത്രത്തിലെ രംഗത്തില്‍ നിന്ന് കോപ്പിയടിച്ചതാണ് സൈറ്റടി രംഗമെന്നാണ് ആരോപണമുയരുന്നത്. കിടുവിലെ സമാനമായ ഒരു രംഗത്തിന്റെ ഡി ഐ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

സംഭവത്തെ കുറിച്ച് കിടുവിന്‍റെ നിര്‍മാതാവിന്‍റെ വെളിപ്പെടുത്തല്‍