Asianet News MalayalamAsianet News Malayalam

വാട്സ്ആപ്പില്‍ പുതിയ അപ്ഡേറ്റിലും അഡാര്‍ നായിക

Oru adar love fame Priya varrier on whatsapp GIF
Author
First Published Feb 15, 2018, 12:32 PM IST

ഒറ്റരാത്രികൊണ്ടാണ് പ്രിയ വാര്യര്‍ എന്ന പെണ്‍കുട്ടി  ട്രെന്‍ഡിങ്ങായി മാറിയത്. രണ്ട് ദിവസം കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ വരെ വൈറലായ മലയാള സിനിമ ഒരു അഡാര്‍ ലൗവിലെ നായിക പ്രിയയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

യുവസംവിധായകന്‍ ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന ഒരു അഡാര്‍ ലൗ കൗമാരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ചിത്രമാണ്. പ്രധാനവേഷങ്ങളില്‍ പുതുമുഖങ്ങളെത്തുന്ന സിനിമയില്‍ ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനമാണ് ആദ്യം വൈറലും ഇപ്പോള്‍ വിവാദത്തിലുമായിരിക്കുന്നത്. 

ഇപ്പോള്‍ ഇതാ വാട്സ്ആപ്പില്‍ പുതിയ അപ്ഡേറ്റിലും അഡാര്‍ നായിക പ്രിയ തന്നെയാണ് താരം. വാട്സ്അപ്പ് ജിഫും ഇനി പ്രിയയെ കാണാം. 

 

ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പ്രണയരംഗങ്ങളിലൂടെയാണ് പ്രിയ പ്രകാശ് വാര്യര്‍ സൈബര്‍ സെന്‍സേഷനായി മാറിയത്. ഒറ്റരാത്രികൊണ്ട്   പ്രിയ വാര്യര്‍ക്ക്  ആറുലക്ഷത്തിലേറെ ആരാധകരെയാണ് ലഭിച്ചത്. ചിത്രത്തിലെ ഗാനരംഗത്ത് കണ്ണിറുക്കുന്ന സീനാണ് പ്രിയയ്ക്ക് ഇത്രയും ആരാധകരുണ്ടാക്കിയത്.

Follow Us:
Download App:
  • android
  • ios