ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു അഡാറ് ലൗ. ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ചര്‍ച്ചയാവുകയാണ് പുറത്തിറങ്ങിയ മാണിക്യ മലരായ പൂവി ഇറങ്ങി' എന്ന ഗാനം. പാട്ടിലെ ഒരു രംഗം കൊണ്ട് സോഷ്യല്‍ മീഡിയ കയ്യടിക്കിയിരിക്കുകയാണ് പുതുമുഖ നായികയായ പ്രിയ വാര്യര്‍ എന്ന തൃശൂരുകാരി. 

ഗാനം പുറത്തിറങ്ങി ഒരു ദിവസത്തിനുള്ളില്‍ സിനിമാ ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും വാട്സ് ആപ്പിലുമടക്കം പ്രിയയുടെ പുരികം ഉയര്‍ത്തുന്നതിന്‍റെ ചിരിക്കുന്നതിന്‍റെയും കണ്ണടയ്ക്കുന്നതിന്‍റെയും ചിത്രങ്ങള്‍ പ്രചരിക്കുകയാണ്. ചെറിയൊരു വേഷം ചെയ്യാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ കൂട്ടത്തില്‍ എത്തിയ പെണ്‍കുട്ടി ഇപ്പോള്‍ ചിത്രത്തില്‍ ഒരു നായിക കഥാപാത്രമായി മാറിയതിന്‍റെ കഥ സംവിധായകന്‍ ഒമര്‍ ലുലു തന്നെ പറയുന്നു.

ചെറിയ ക്യാരക്ടറിനു വേണ്ടിയതാണ് വിളിച്ചത്. റോഷന്‍ എന്ന കുട്ടിയോടൊപ്പം നടക്കുന്ന ഒരു ചെറിയ സീനില്‍ അഭിനയിപ്പിച്ചു. സ്ക്രീനില്‍ അത് വളരെ രസകരമായി തോന്നി. തുടര്‍ന്ന പാട്ടിലും ഉള്‍പ്പെടുത്തി. പ്രിയയുടെ സ്ക്രീന്‍ പ്രസന്‍സ് ഏറെ നന്നായി തോന്നി. തടിച്ചിട്ടുള്ള ആ പയ്യനും ഇതേരീതിയില്‍ ഓഡിഷന് എത്തിയപ്പോള്‍ വളരെ നന്നായി ചെയ്യുന്നതായി തോന്നി.

അങ്ങനെയാണ് രണ്ടുപേരെയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് തോന്നിയാണ് ഷെഡ്യൂള് വരെ മാറ്റിവച്ചിരിക്കുന്നത്. ഇതിനെല്ലാം ഉപരിയായി ചിത്രത്തിന്‍റെ ഷെഡ്യൂള്‍ മാറ്റിവയ്ക്കേണ്ടി വരുമ്പോഴുണ്ടാകുന്ന നഷ്ടത്തെ കുറിച്ചൊന്നുമല്ല നിര്‍മാതാവ് പറഞ്ഞത്.

ഇക്കാര്യത്തില്‍ അദ്ദേഹവും വളരെ സന്തോഷവാനാണ്. അതുകൊണ്ടു തന്നെ മാറ്റി ഷെഡ്യൂള്‍ ചെയ്ത് ഈ മാസം അവസാനം വീണ്ടും ഷൂട്ടിങ് ആരംഭിക്കും. ഏപ്രില്‍ അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും ഒമര്‍ ലുലു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറ‍ഞ്ഞു.