Asianet News MalayalamAsianet News Malayalam

കുട്ടനാടന്‍ ബ്ലോഗിലെ മനോഹരമായ വിവാഹഗാനം പുറത്ത്

കുട്ടനാട്ടില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍ ഹരി എന്ന ബ്ലോഗ് എഴുത്തുകാരനാണ് മമ്മൂട്ടിയുടെ നായകന്‍. ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അനു സിത്താര, ഷംന കാസിം എന്നിവരാണ് നായികമാര്‍

Oru Kuttanadan Blog Mangalam Video Song
Author
Kochi, First Published Sep 20, 2018, 8:15 PM IST

മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്ത ഒരു കുട്ടനാടന്‍ ബ്ലോഗിലെ വിവാഹ ഗാനം എത്തി. ആദില്‍ ജഹാന്റെയും അനു സിത്താരയുടെയും വിവാഹ രംഗമാണ് മനോഹരമായ ഗാനത്തിലൂടെ ചിത്രീകരിച്ചിട്ടുള്ളത്. ബി കെ ഹരിനാരായണന്റെതാണ് വരികള്‍. ശ്രീനാഥ് ഈണം പകര്‍ന്ന ഗാനം സിയ ഉല്‍ ഹഖ്, ഹരിചരന്‍ സെഷാദ്രി, റിമി ടോമി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിട്ടുള്ളത്.

 

കുട്ടനാട്ടില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍ ഹരി എന്ന ബ്ലോഗ് എഴുത്തുകാരനാണ് മമ്മൂട്ടിയുടെ നായകന്‍. ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. അനു സിത്താര, ഷംന കാസിം എന്നിവരാണ് നായികമാര്‍. സംവിധായകന്റേത് തന്നെയാണ് തിരക്കഥ. സിദ്ദിഖ്, നെടുമുടി വേണു, ലാലു അലക്‌സ്, ജേക്കബ് ഗ്രിഗറി, സഞ്ജു ശിവറാം, ജൂഡ് ആന്റണി ജോസഫ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

പശ്ചാത്തലസംഗീതം ബിജിബാല്‍. അനന്തവിഷന്റെ ബാനറില്‍ പി.മുരളീധരനും ശാന്ത മുരളീധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം തീയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്.

Follow Us:
Download App:
  • android
  • ios