അജിത് നമ്പ്യാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു മലയാളം കളര്‍പടം എന്ന സിനിമയിലെ ഗാനരംഗത്തിന്റെ ടീസര്‍ പുറത്തുവിട്ടു. മ്യൂസിക് 24* 7 ആണ് ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് ലേബൽ.

മലയാള സിനിമയിലെ നായികമാരുടെ പേരുകള്‍ ഉള്‍പ്പെട്ടിട്ടുള്ള ഗാനത്തിന്റെ ടീസര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. മുരളീധരന്‍ പട്ടാന്നൂര്‍, അനില്‍ പുന്നാട് എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. മിഥുന്‍ ഈശ്വര്‍ ആണ് സംഗീതസംവിധായകന്‍. ഉദയ് രാമചന്ദ്രന്‍, മിഥുന്‍ ഈശ്വര്‍, നിത്യാ ബാലഗോപാല്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബീമാ പ്രോഡക്ഷന്റെ ബാനറില്‍ സഞ്ജു എസ് സാഹിബ് ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
പുതുമുഖം മനു ഭദ്രന്‍ ആണ് ചിത്രത്തിലെ നായകന്‍. മികച്ച സഹനടിക്കുള്ള അവാര്‍ഡ് നേടിയ അഞ്ജലി, തമിഴ് നടി അമ്മു രാമചന്ദ്രന്‍, ശില്‍പ്പ എന്നിവരാണ് പ്രധാന സ്‍ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിര്‍മല്‍ പാലാഴി, മുരുകന്‍, ലിന്‍സ്, യുവന്‍, ടീന, പഴയകാല നടന്‍ ജോസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ടി ഡി ശ്രീനിവാസ്, മിംഗിള്‍ മോഹന്‍ എന്നിവരാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഹരി രാജാക്കാട് ആണ് എഡിറ്റിംഗ്. കോസ്റ്റ്യൂം ചെയ്യുന്നത് ബിജു.
