മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം കണ്ട് അമ്പരക്കേണ്ട. ഇത് പഴയ കാലഘട്ടത്തിലെ കോളേജ് ഫോട്ടോയൊന്നും അല്ല. ഒരു മെക്സിക്കന്‍ അപാരത എന്ന സിനിമയ്‍ക്കു വേണ്ടി അടുത്തിടെ എടുത്ത ഫോട്ടോയാണ് ഇത്.

മഹാരാജാസ് കോളേജിന്റെ 44 വര്‍ഷം മുമ്പത്തെ കഥയാണ് ചിത്രം പറയുന്നത്. ടൊവിനോ തോമസ്, രൂപേഷ് പീതാംബരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടോം ഇമ്മട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.

ചിത്രത്തിനു വേണ്ടി പുതുമുഖങ്ങളെ തെരഞ്ഞെടുക്കാന്‍ 1970- 80 കാലഘട്ടത്തെ അനുസ്മരിക്കും വിധം വസ്ത്രം ധരിച്ച് എത്താന്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ 50ലേറെ പുതുമുഖങ്ങളആണ് 1970കളെ ഓര്‍മ്മിപ്പിക്കുന്ന വസ്‍ത്രധാരണത്തില്‍ എത്തിയതെന്ന് സിനിമയുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.