ടൊവിനോ തോമസ് നായകനാകുന്ന ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. എഴുപതുകളുടെ പശ്ചാത്തലത്തില്‍ ക്യാംപസ് രാഷ്ട്രീയത്തിന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ടോം ഇമ്മട്ടിയാണ്.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാവായ പോളി എന്ന നായകകഥാപാത്രമായിട്ടാണ് ടൊവിനോ തോമസ് വേഷമിടുന്നത്. ഗായത്രി സുരേഷാണ് നായിക.

1970 കളിലെ മഹാരാജാസ് കോളേജ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രൂപേഷ് പീതാംബരന്‍, നീരജ് മാധവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജവാന്‍ ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അനൂപ് കണ്ണനാണ് ഒരു മെക്‌സിക്കന്‍ അപാരതയുടെ നിര്‍മ്മാണം.