കൊച്ചി: പ്രൊഫഷണല്‍ ആയി പണം മോഷ്ട്ടിക്കുന്നവരാണ് നമ്മുടെ രാഷ്ടീയക്കാരെന്ന് നടന്‍ ശ്രീനിവാസന്‍. കൊച്ചിയില്‍ ആന്റി കറപ്ഷന്‍ പീപ്പിള്‍ മൂവ്മെന്റ് എറണാകുളം ദക്ഷിമമേഖലാ യൂണിറ്റിന്റെ പ്രവര്‍ത്തനവും, പാരിതിപ്പെട്ടി സ്ഥാപിക്കലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.

അഴിമതിയുടെ കാര്യത്തില്‍ ലോകത്തെ പത്ത് രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇക്കാര്യത്തില്‍ നമ്മുടെ രാജ്യം ഒന്നാമതെത്തണമെന്നാണ് തന്റെ ആഗ്രഹം.അതിന് വളരെ എളുപ്പമാണ്. ഏതെങ്കിലും ഒന്നിന് ഒന്നാമതെത്തി എന്നും പറയമല്ലോ. രാഷ്ട്രീയത്തിലും ഭരണത്തിലും ഉള്ളത് പ്രൊഫഷണലായി അഴിമതി ചെയ്യുന്നവരാണ്-ശ്രീനിവാസന്‍ പറഞ്ഞു.

സംസ്ഥാനമൊട്ടാകെ നടക്കുന്ന പരാതി പരിഹാര അദാലത്തിന്റെ ഭാഗമായാണ് പരാതിപ്പെട്ടി സ്ഥാപിക്കുന്നത്.ജനങ്ങള്‍ നല്‍കുന്ന പരാതിയില്‍ പരിഹാരം കാണാനും സൗജന്യ നിയമസഹായം നല്‍കാനുമാണ് പരിപാടി.എക്സല്‍ കേരള ടീമും,ആര്‍ടിഐ കേരള ഫെഡറേഷനും സഹകരിക്കുന്നുണ്ട്.