ആക്രമണത്തിനിരയായ നടിയെ അധിക്ഷേപിച്ചും പരിഹസിച്ചും പി സി ജോര്‍ജ്ജ് എംഎല്‍എ. ദില്ലിയിലെ നിര്‍ഭയയെക്കാളും പീഡനമേറ്റുവാങ്ങിയെന്ന് പറയുന്ന നടി എങ്ങനെയാണ് അടുത്ത ദിവസം സിനിമയില്‍ അഭിനയിക്കാന്‍ പോയതെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ഇത്രയേറെ ക്രൂരപീഡനത്തിനിരയായ നടി ഏത് ആശുപത്രിയിലാണ് ചികില്‍സ തേടിയത്. ദിലീപ് നിരപരാധിയാണെന്നും പോലീസിന്‍റെ കയ്യില്‍ തെളിവില്ലെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
നടിയെ അധിക്ഷേപിച്ച പി സി ജോര്‍ജ്ജ് ദിലീപ് നിരപരാധിയാണെന്നും പറഞ്ഞു. പൊലീസിന്‍റെ കയ്യില്‍ ജനങ്ങള്‍ക്ക് ബോധ്യമാകുന്ന തെളിവില്ല. കേസിലെ പ്രതിയായ സുനില്‍കുമാറിനെ ഡ്രൈവറായി വച്ച മുകേഷിനെ അറസ്റ്റുചെയ്യാത്തതെന്നും പി സി ജോര്‍ജ്ജ് ചോദിച്ചു.
