രജനികാന്തിന്റെ പാര്‍ട്ടിക്ക് വേണ്ടി ഒരു ഡയലോഗും കാലയിലില്ല: പാ രഞ്ജിത്ത്

കാല ഒരുക്കുമ്പോള്‍ രജനികാന്തിന്റെ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് സംവിധായകൻ പാ രഞ്ജിത്ത്. രജനികാന്തിന്റെ പാര്‍ട്ടിക്ക് വേണ്ടി ഒരു ഡയലോഗും സിനിമയില്‍ എഴുതിയിട്ടില്ലെന്നും പാ രഞ്ജിത്ത് പറഞ്ഞു.

രജനികാന്ത് പാര്‍ട്ടി പ്രഖ്യാപിച്ചതിനു ശേഷമാണ് കാല ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നത്. പക്ഷേ ചിത്രത്തില്‍ അദ്ദേഹം ഒരു ഇടപെടലും നടത്തിയിട്ടില്ല. ഒരു രംഗം പറ്റില്ലെന്നോ അല്ലെങ്കില്‍ ഒരു രംഗം കൂട്ടിച്ചേര്‍ക്കണമെന്നോ ആവശ്യപ്പെട്ടിട്ടില്ല. വോട്ട് ബാങ്ക് ലക്ഷ്യം കണ്ട് ഒരു ഡയലോഗും ഇല്ല. ഞാൻ പറഞ്ഞ പ്രമേയം തന്നെയാണ് സിനിമയായത്- പാ രഞ്ജിത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.