ഗായിക പി സുശീല മരിച്ചെന്ന് അടുത്തിടെ സോഷ്യല്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. സത്യമറിയാതെ പലരും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്‍തു. ഇപ്പോള്‍ വാര്‍ത്തകളെ കുറിച്ച് പി സുശീല തന്നെ വ്യക്തമാക്കുകയാണ്. താന്‍ മരിച്ചിട്ടില്ലെന്ന് പി സുശീല തന്നെ ഒരു വീഡിയോയിലൂടെ പറയുന്നു.
എന്നെ കുറിച്ചുള്ള പ്രചരണങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ നടക്കുന്നത്. ഞാന്‍ അമേരിക്കയില്‍ പൂര്‍ണ ആരോഗ്യവതിയായി കഴിയുകയാണ്. അടുത്തദിവസം ഇന്ത്യിയിലേക്ക് മടങ്ങും. തിരിച്ചെത്തിയാല്‍ അഭിമുഖങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാം. ഇപ്പോള്‍ പ്രചരിക്കുന്ന കാര്യങ്ങളെല്ലാം തെറ്റാണ്. ആരും വിശ്വസിക്കരുത്. എനിക്ക് ഒരു കുഴുപ്പവുമില്ല- പി സുശീല പറയുന്നു.
