തൈപ്പറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പക്കുട്ടനും മൊട്ടയായ ഉണ്ണിക്കുട്ടനുമൊക്കെ തകര്‍ത്തഭിനയിച്ച യോദ്ധ എന്ന ചിത്രം മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ല. ഏ ആര്‍ റഹ്മാന്‍ ഈണമിട്ട് ബിച്ചു തിരുമല വരികളെഴുതിയ ഗാനങ്ങളും ഇന്നും നമ്മള്‍ മൂളി നടപ്പുണ്ട്. യോദ്ധയിലെ സൂപ്പര്‍ ഹിറ്റായ ഗാനങ്ങളിലൊന്നാണ് പടകാളി.
ഈ ഗാനത്തിന്റെ വയലിന്‍ കവര്‍ യൂ ട്യൂബിൽ വൈറലായി മാറിയിരിക്കുന്നതാണ് പുതിയ വിശേഷം. തൈപ്പറമ്പില്‍ അശോകന്റെയും അരശുംമൂട്ടില്‍ അപ്പുക്കുട്ടന്റെയും കാവിലെ പാട്ടുമത്സരത്തിന്റെ ഒരു വയലിന്‍ പതിപ്പാണിത്. കാവിലെ പാട്ടുമത്സരത്തിന് തൈപ്പറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും പാടിക്കയറിയ ഗാനത്തിന്‍റെ വയലിന്‍ പതിപ്പ് ഒരുക്കിയികരിക്കുന്നത് സംഗീത ബാന്‍ഡായ ഓര്‍ഫിയോ ക്വിന്‍റ്റെറ്റ് ആണ്.
എ ആര്‍ റഹ്മാന്‍ സംഗീതത്തിന്റെ തനിമകള്‍ ഒന്നും നഷ്ടപ്പെടാതെയാണ് യുവപ്രതിഭകളായ റോബിൻ തോമസ് കരോൾ ജോജർജ്, ഫ്രാൻസിസ് സേവ്യർ, ഹരാൾഡ് ആന്റണി, മരിയ ബിനോയ് ജോസഫ് കുരിശിംഗൽ, ബെൻഹർ തോമസ് തുടങ്ങിയവര്‍ പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. യൂ ട്യൂബിലെ ട്രെൻഡിങ്ങുകളിൽ ഇടംപിടിച്ച ഗാനം ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നു. ലക്ഷക്കണക്കിനു പേര്‍ ഇപ്പോള്‍ ഗാനം കണ്ടു കഴിഞ്ഞു.

