Asianet News MalayalamAsianet News Malayalam

'ചെങ്കല്‍ രഘു മാസല്ല, ക്ലാസ് ഗുണ്ട'; ബിജു മേനോന്‍റെ പടയോട്ടം ട്രെയ്‍ലര്‍

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്‍റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍  വലിയ താരനിരയുണ്ട്

padayottam movie trailer
Author
Thiruvananthapuram, First Published Aug 6, 2018, 5:54 PM IST

ബിജു മേനോന്‍ വ്യത്യസ്ത മേക്കോവറിലെത്തുന്ന റഫീക് ഇബ്രാഹിം ചിത്രം പടയോട്ടത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ബിജു മേനോന്‍ അവതരിപ്പിക്കുന്ന ചെങ്കല്‍ രഘുവെന്ന ക്വട്ടേഷന്‍ തലവനെ ഒരു ഇന്‍ട്രോ പോലെ അവതരിപ്പിക്കുന്നുണ്ട് 1.55 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലറില്‍. 

വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്‍റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, സുധി കോപ്പ, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, ഐമ സെബാസ്റ്റ്യന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഹരീഷ് കണാരന്‍, രാഹുല്‍ ദേവ്, സുരേഷ് കൃഷ്ണ, സേതു ലക്ഷ്മി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുണ്‍ എ.ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനു സിത്താരയാണ് നായിക. പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം. ഓണം റിലീസാണ് ചിത്രം.

 

Follow Us:
Download App:
  • android
  • ios