ഇൻഫ്ളുവൻസറും ബിഗ് ബോസ് മുൻ മൽസരാർത്ഥിയുമായിരുന്ന റെന ഫാത്തിമ.
ബിഗ് ബോസ് മുൻ മൽസരാർത്ഥിയായ ജാസ്മിൻ ജാഫറിന്റെയും ഇപ്പോഴത്തെ മൽസരാർത്ഥികളിൽ ഒരാളായ ശ്രീരാജ് എന്ന കൊമ്പന്റെയും ഗെയിം സ്ട്രാറ്റജി ഏകദേശം ഒരുപോലെയാണെന്ന് ഇൻഫ്ളുവൻസറും ബിഗ് ബോസ് മുൻ മൽസരാർത്ഥിയുമായിരുന്ന റെന ഫാത്തിമ. എന്നാൽ ജാസ്മിൻ നേരിട്ട വെറുപ്പോ മോശം കമന്റുകളോ കൊമ്പനു നേരെ ഉണ്ടാകുന്നില്ലെന്നും ഇത് ശരിക്കും ഇരട്ടത്താപ്പ് അല്ലേ എന്നും റെന ചോദിക്കുന്നു.
''ജാസ്മിന്റെ ഗെയിം സ്ട്രാറ്റജി എനിക്ക് ഇഷ്ടമായിരുന്നു. കൊമ്പന്റെ ഗെയിം സ്ട്രാറ്റജിയും എനിക്ക് ഇഷ്ടമാണ്. ജാസ്മിനും ഗബ്രിയും തമ്മിൽ ഇഷ്ടത്തിലാണെന്ന് അവർ സമ്മതിച്ചിട്ടൊന്നുമുണ്ടായിരുന്നില്ല. പക്ഷേ, ആളുകൾ ജാസ്മിന് ഒരുപാട് മോശം പറഞ്ഞിട്ടുണ്ട്. ഇതേ കാര്യം തന്നെയാണ് കൊമ്പൻ ഐശ്വര്യയുമായി ചെയ്യുന്നതും. പക്ഷേ ജാസ്മിന് കിട്ടിയ ലെവലിലുള്ള വെറുപ്പൊന്നും കൊമ്പനില്ല. അതൊരു ആണ് ചെയ്തതുകൊണ്ടും മറ്റേത് ഒരു പെണ്ണ് ആയതുകൊണ്ടുമാണോ? ജാസ്മിൻ ബിഗ് ബോസിൽ വളരെ നല്ല ഗെയിമാണ് കാഴ്ച വെച്ചത്. കൊമ്പനും നന്നായി കളിക്കുന്നുണ്ട്. ഞാൻ ഗെയിമിനെ ജഡ്ജ് ചെയ്യുന്നതല്ല. പക്ഷേ, ആ സ്ട്രാറ്റജിയെ ആളുകൾ കാണുന്ന രീതി വ്യത്യസ്തമാണ്. ഇരട്ടത്താപ്പ് ആണത്'', എന്നാണ് റെന വീഡിയോയിൽ പറയുന്നത്. നിരവധിയാളുകൾ വീഡിയോയ്ക്കു താഴെ റെനയുടെ അഭിപ്രായത്തോടു യോജിച്ച് കമന്റ് ചെയ്യുന്നുണ്ട്.
ആശയങ്ങളുടെ ഉത്സവം- അഗോറയില് രജിസ്റ്റര് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ബിഗ് ബോസിലെത്തും മുൻപേ ലൈഫ്സ്റ്റൈൽ വ്ളോഗുകളിലൂടെ പ്രശസ്തയാണ് ജാസ്മിൻ ജാഫർ. ബിഗ്ബോസിൽ സഹമത്സരാർത്ഥിയായ ഗബ്രിയുമായുള്ള സൗഹൃദവും ശ്രദ്ധിക്കപ്പെട്ടു. ബിഗ് ബോസ് അവസാനിച്ചതിന് ശേഷവും സോഷ്യൽ മീഡിയയിലും വ്ലോഗിങ്ങിലും സജീവമായി തുടരുകയാണ് ജാസ്മിൻ. ഫിഷിങ്ങും യാത്രാനുഭവങ്ങളുമൊക്കെ പങ്കുവെക്കുന്നജനപ്രിയനായ ഒരു യൂട്യൂബറും സോഷ്യൽ മീഡിയ വ്ലോഗറുമാണ് കടൽകൊമ്പൻ എന്ന പേരിൽ അറിയപ്പെടുന്ന ശ്രീരാജ്.
