സിനിമാരംഗത്ത് പുരുഷാധിപത്യമെന്ന് നടി പത്മപ്രിയ. ഒരു നടിക്ക് മോശം അനുഭവം ഉണ്ടാകുന്നുവെങ്കില്‍ അവര്‍ തന്നെ ആദ്യം രംഗത്തുവരണം എന്നാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെടുന്നതെന്നും പത്മപ്രിയ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

വനിതകള്‍ക്കെതിരെ തൊഴില്‍ സ്ഥലങ്ങളിലെ പീഡനങ്ങള്‍ തടയാന്‍ ആഭ്യന്തര സംവിധാനങ്ങള്‍ മിക്ക മേഖലകളിലുമുണ്ട്. പക്ഷെ സിനിമമേഖലയില്‍ അത് എളുപ്പമല്ല. ഈ പശ്ചാത്തലത്തിലാണ് വിമണ്‍ ഇന്‍ കളക്ടറ്റീവിന്റെ പ്രസക്തി. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും ബന്ധപ്പെട്ടവരെ അത് അറിയിക്കാനും ഇന്ന് സംഘടനക്ക് കഴിയുന്നുണ്ട്. സംഘടനയുടെ ആദ്യഘട്ട ചര്‍ച്ചക്ക് വേണ്ടി രൂപീകരിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ 24 പേരുണ്ടായിരുന്നു. ഇന്ന് 19 പേരാണുളളത്. ആ 19 സംഘടന നന്നായി ചലിക്കുന്നു. പുരുഷ മേധാവിത്വം ഇന്ത്യന്‍ സിനിമയില്‍ നിലനില്‍ക്കുന്നുണ്ടെന്നും പത്മപ്രിയ പറഞ്ഞു. സ്ത്രീകളുടെ തൊഴില്‍ സ്ഥലത്തെ സംരക്ഷണത്തിനായി നിയമങ്ങളില്‍ മാറ്റം വരണം. അത്തരം കാര്യങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ ഡബ്ല്യൂസിസി നിയമവിരുദ്ധമായി ചര്‍ച്ചകള്‍ നടത്തിവരുകയാണ് എന്നും പത്മപ്രിയ പറഞ്ഞു.