ഹൈദരാബാദ്: "പദ്മാവത്' സിനിമ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കവെ തിയറ്ററില്‍ വെച്ച് 19കാരിയെ ബലാത്സംഗം ചെയ്തു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാളാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഹൈദരാബാദിലെ പ്രശാന്ത് തിയറ്ററിലാണ് സംഭവം.രണ്ട് മാസം മുമ്പാണ് 23കാരനായ യുവാവുമായി പെണ്‍കുട്ടി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്.
ഇരുവരുമൊന്നിച്ച് തിയറ്ററിൽ എത്തുകയും സിനിമയ്ക്ക് കയറുകയും ചെയ്തു. തിയറ്ററിൽ ആളുകൾ കുറവായിരുന്നെന്നും ചിത്രം തുടങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇയാൾ പെൺകുട്ടിയെ കടന്നുപിടിക്കുകയുമായിരുന്നെന്നാണ് പോലീസ് ഭാഷ്യം. പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ ബലാത്സംഗകുറ്റത്തിന് കേസെടുത്തു.
