ദില്ലി: സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിയുമായി ബന്ധപ്പെട്ട വിവാദം പുകയുന്നു. സംവിധായകന്റെയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദീപികയുടെയും തലകൊയ്യുന്നവര്‍ക്ക് പത്ത് കോടി രൂപ പ്രഖ്യാപിച്ച് ഹരിയാനയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് സുരാജ് പാല്‍ അമു.

ഇവരുടെ തലയറുക്കാന്‍ നേരത്തെ അഞ്ച് കോടി പ്രഖ്യാപിച്ചവരെ അഭിനന്ദിക്കുന്നു. ആരാണോ ഇവരുടെയെല്ലാം തലയറുക്കുന്നത് അവര്‍ക്ക് പത്ത് കോടി രൂപ നല്‍കും. ഒപ്പം അവരുടെ കുടുംബത്തിന്റെ ഉത്തരവാദിത്തവും ഞങ്ങള്‍ ഏറ്റെടുക്കുമെന്നാണ് ഹരിയാന ബിജെപി മീഡിയ കോര്‍ഡിനേറ്റര്‍ കൂടിയായ സൂരജ് പാല്‍ അമു പറഞ്ഞു.

ചിത്രത്തില്‍ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന റണ്‍വീറിന്റെ കാലൊടിക്കുമെന്നും പ്രധാനമന്ത്രി അദ്ദേഹത്തിന്റെ അധികാരം ഉപയോഗിച്ച് ചിത്രം നിര്‍ത്തിവയ്ക്കണമെന്നും സൂരജ് പാല്‍ ആവശ്യപ്പെട്ടു.