മുംബൈ: വിവാദങ്ങളില്‍ കുരുങ്ങിയ സഞ്ജയ് ലീലാ ബന്‍സാലിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം 'പദ്മാവതി' യെ കുറിച്ച് വെറുതെ അഭിപ്രായം പറയാനില്ലെന്ന് നടിയും ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അംഗവുമായ വിദ്യാ ബാലന്‍. പദ്മാവതിയെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും അറിയാത്തത് കൊണ്ടാണ് പ്രതികരിക്കാത്തത് എന്നാണ് താരം പറയുന്നത്.
വിദ്യാ ബാലന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമായ 'തുമ്ഹാരി സുലു' ഈ മാസമാണ് തിയേറ്ററുകളില്‍ എത്തുന്നത്. തുമ്ഹാരി സുലുവിന്‍റെ പ്രൊമോഷന്‍ പരിപാടികളുമായി വിദ്യാ തിരക്കിലാണ്. അതുകൊണ്ട് തന്നെ പദ്മാവതിയുടെ പേരില്‍ നടക്കുന്ന വിവാദങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലെന്നാണ് താരം പറയുന്നത്. തിരക്കിലായതിനാല്‍ പുതിയ വിവരങ്ങള്‍ അറിയുന്നില്ലെന്നും അതുകൊണ്ട് തന്നെ വെറുതെ ഒരു കാര്യവുമില്ലാതെ ഒരു കമന്‍റ് പറയുവാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും വിദ്യ വ്യക്തമാക്കി.
