മുംബൈ: കാത്തു കാത്തിരുന്ന പദ്മാവതിയുടെ ട്രെയിലര്‍ ഒടുവില്‍ പുറത്തിറങ്ങി. കാത്തിരിപ്പിന് തക്ക ദൃശ്യ വിരുന്നാണ് ട്രെയിലറിലുള്ളത്. മുന്‍ നിര താരങ്ങള്‍ അണിനിരക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്തത് സഞ്ജയ് ലീല ബന്‍സാലിയാണ്. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.
അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. രാംലീല, ബാജിറാവു മസ്താനി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം രണ്‍വീര്‍ സിംഗ്, ദീപിക, സജ്ഞയ് തുടങ്ങിയവര്‍ ഒന്നിക്കുന്നു എന്നതും ചിത്രത്തിന് കൂടുതല്‍ പ്രതീക്ഷ തരുന്നു. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്ന് എന്നതും ചിത്രത്തിന് വാര്‍ത്താ പ്രാധാന്യം നേടികൊടുത്തിരുന്നു. ബാജിറാവു മസ്താനിക്ക് തിരക്കഥ എഴുതിയ പ്രകാശ് കപാഡിയ തന്നെയാണ് പദ്മാവതിക്കും പേന ചലിപ്പിച്ചത്. ട്രെയിലര്‍ എത്തിയെങ്കിലും വരുന്ന ഡിസംബര്‍ ഒന്ന് വരെ പ്രേക്ഷകര്‍ കാത്തിരിക്കേണ്ടി വരും.

