പഞ്ചവര്‍ണതത്തയുടെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടു

ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പഞ്ചവര്‍ണതത്തയുടെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 11 കോടി രൂപയുടെ ബിസിനസ് ആണ് ചിത്രം നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൊത്തം 7.65 കോടി രൂപയുടെ തിയേറ്റര്‍ കളക്ഷൻ മാത്രം സിനിമയ്‍ക്ക് 12 ദിവസങ്ങള്‍ കൊണ്ട് ലഭിച്ചു. ജയറാമിനൊപ്പം കുഞ്ചാക്കോ ബോബൻ ആയിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അനുശ്രീ ആയിരുന്നു നായിക. രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്‍ത ചിത്രവുമായിരുന്നു പഞ്ചവര്‍ണതത്ത. ഹരി നായരും രമേഷ് പിഷാരടിയും ചേര്‍ന്നായിരുന്നു തിരക്കഥ രചിച്ചത്.