തൃശ്ശൂര്‍: കലാഭവന്‍ മണിയുടെ വീട്ടില്‍ നടത്തിയ ഒരു ആചാരത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. നടന്‍ കലാഭവന്‍ മണിയുടെ ചാലക്കുടിയിലെ വീട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പറശ്ശനിക്കടവ് മുത്തപ്പന്‍ കോലം കെട്ടലാണ് സോഷ്യല്‍മീഡിയില്‍ പ്രചരിയ്ക്കുന്നു . പ്രത്യേക ആചാരനുഷ്ടാനങ്ങളുടെ ഭാഗമായി വീട്ടില്‍ കെട്ടിയാടിയ പറശ്ശനിക്കടവ് മുത്തപ്പന്‍ വേഷധാരി കലാഭവന്‍ മണിയോട് ഭാവി പ്രവചിക്കുന്നത് വ്യക്തമായി കേള്‍ക്കാം. 

‘ നീ പാല്‍ കൊടുത്ത് വളര്‍ത്തിയവര്‍ തന്നെ നിന്നെ തിരിച്ചുകൊത്തും. കരുതിയിരിക്കുക. നിന്റെ അപകടത്തിന് കാരണം നിനക്ക് ചുറ്റുമുളളവരാണ്’. മുത്തപ്പന്റെ വാക്കുകള്‍ ശ്രദ്ധയോടെ മണി കേള്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മകളും സഹോദരനും അമ്മയും ഉള്‍പ്പെടെയുളളവരുടെ സാനിധ്യത്തിലാണ് വെളിപ്പെടുത്തല്‍.