കൊച്ചി: പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ നഗ്നരംഗവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍റെ വായടപ്പിച്ച നടി രാധിക ആപ്‌തെയ്ക്ക് പിന്തുണയുമായി നടി റിമ കല്ലിങ്കല്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് റിമ, രാധികയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

നടിമാര്‍ മാത്രം ഉത്തരം വിഡ്ഢി ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് റിമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ തന്റെ ആദ്യ ചിത്രമായ റിതുവിലെ മദ്യപാന രംഗങ്ങള്‍ അഭിനയിക്കുന്നതിന് പ്രത്യേക പരിശീലനം നേടേണ്ടി വന്നോ എന്ന ചോദ്യം നേരിട്ട അനുഭവവും റിമ ഓര്‍ത്തെടുക്കുന്നു. 

തോപ്പില്‍ ജോപ്പന്‍റെ പ്രമോഷന് വരുന്ന് മമ്മൂട്ടിയോട് മാധ്യമപ്രവര്‍ത്തകര്‍ ഇതേ ചോദ്യം ചോദിക്കുമോ എന്നും റിമ ചോദിച്ചു. മമ്മൂട്ടിയോട് ആരും ഇത്തരം ചോദ്യം ചോദിക്കില്ലെന്ന് തനിക്ക് തീര്‍ച്ചയാണെന്നും റിമ കൂട്ടിച്ചേര്‍ത്തു.