അനുഷ്ക ശര്‍മ്മയുടെ ഏറ്റവും പുതിയ ചിത്രമാണ് പാരി. മാര്‍ച്ച് രണ്ടിന് റിലീസാകുന്ന പാരിയുടെ പുതിയ ടീസറിന് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.കണ്‍ജുറിങ്ങ്, ഇറ്റ്, അനബെല്ലേ തുടങ്ങിയ ഹോളിവുഡ് പ്രേത പടങ്ങളെ ഇന്ത്യന്‍ പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.

പാരിയും പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്ന് തന്നെയാണ് ടീസറുകള്‍ നല്‍കുന്ന സൂചന. അനുഷ്ക ശര്‍മ്മ നിര്‍മ്മാതാവാകുന്ന മൂന്നാമത്തെ ചിത്രമാണ് പാരി. പ്രൊസിത്ത് റോയിയാണ് ചിത്രം സംവിധാനം ചെയ്തത്.