അനുഷ്‍ക ശർമ്മ നായികയായി എത്തുന്ന ചിത്രം പരിയുടെ രണ്ടാമത്തെ ടീസർ പുറത്തുവന്നു. സ്‍ക്രീമർ 2 എന്നാണ് അനുഷ്‍ക ടീസറിനെ വിശേഷിപ്പിച്ചത്.

കഴിഞ്ഞ ജൂണിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതിന് ശേഷം ആരാധകർ കാത്തിരിക്കുകയായിരുന്നു . കാത്തിരിപ്പ് ഒരു മാസം കൂടിയെന്ന് പറഞ്ഞുകൊണ്ടാണ് പരിയുടെ രണ്ടാമത്തെ ടീസർ അനുഷ്‍ക ശര്‍മ്മ പുറത്തുവിട്ടിരിക്കുന്നത്. ഇതു കണ്ടശേഷം നിങ്ങൾ നന്നായി ഉറങ്ങില്ല എന്നാണ് അനുഷ്‍ക ശര്‍മ്മ ആദ്യ ടീസറിനൊപ്പം ട്വിറ്ററിൽ കുറിച്ചത്. ഷി വില്‍ ഗ്രോ ഓണ്‍ യു എന്നാണ് രണ്ടാമത്തെ ടീസറിന്റെ അടിക്കുറുപ്പ്.

അത്ര കണ്ട് പേടിപ്പെടുത്തുന്ന കഥാപാത്രമായാണ് താരത്തിന്റെ വരവെന്ന് ചുരുക്കം. പ്രൊസിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിദ്യ ബാലന്‍ നായികയായ കഹാനിയിലൂടെ ശ്രദ്ധിക്കപ്പെട്ട ബംഗാളി നടന്‍ പരംബ്രത ചാറ്റര്‍ജി ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ഹോളി റിലീസായി ചിത്രം തീയേറ്ററുകളിലെത്തും.