കൊച്ചി: തുടര്‍ച്ചയായി ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ലഭിച്ചതോടെ പാര്‍വതി മലയാളത്തിലെ സൂപ്പര്‍നായിക പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു കഴിഞ്ഞു. ഇതിനു പിന്നാലെ പലരും പാര്‍വതിയേ ലേഡി പൃഥ്വിരാജ് എന്നു വിളിക്കാന്‍ തുടങ്ങിരിക്കുന്നു. എന്നാല്‍ ഈ വിളിയോടു പാര്‍വതി പ്രതികരിച്ചത് ഇങ്ങനെ. എന്നേ ലേഡി പൃഥ്വിരാജ് എന്നു വിളിക്കുന്നത് ഒരു പക്ഷേ പൃഥ്വിക്കു നാണക്കേടായിരിക്കും. സിനിമയേ കുറിച്ച് എല്ലാം അറിയുന്ന വ്യക്തിയാണ് എല്ലാം പഠിക്കാനും ഒരുപാട് ഇഷ്ടമാണ്.
എന്നാല്‍ എനിക്കു ക്യാമറയ്ക്കു പിന്നിലുള്ള കാര്യങ്ങളെ കുറിച്ച് അത്രവലിയ ധാരണയൊന്നും ഇല്ല. ക്യാമറയ്ക്കു പിന്നിലെ കാര്യങ്ങള്‍ മനസിലാക്കി പൃഥ്വിയേ പിന്തുടരാന്‍ താല്‍പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കലും ഇല്ല എന്നായിരുന്നു പാര്‍വതിയുടേ മറുപടി. എനിക്കു പെട്ടെന്നു ദേഷ്യം വരും. എന്നാല്‍ ഞാന്‍ അതു മനസില്‍ സൂക്ഷിക്കാറില്ല. എന്നെ സംബന്ധിച്ചു അതു വലിയൊരു ഭാരമാണ്.
കഴിയുന്നത്ര എല്ലാവരേയും സ്‌നേഹിക്കും. സ്‌നേഹത്തോട് ഇങ്ങനെ സ്‌നേഹമുള്ള ആള്‍ വേറെയുണ്ടാവില്ല. മരണം വരെ എല്ലാത്തിനേയും ഇഷ്ടപ്പെടും സ്‌നേഹിക്കും. എന്റെ മൂഡ് നല്ലതാണെങ്കില്‍ ചിലപ്പോള്‍ ഞാന്‍ സെല്‍ഫിക്ക് പോസ് ചെയ്യും. എന്നാല്‍ എനിക്കു സെല്‍ഫി എടുക്കുന്നതിനോടു ഒട്ടും യോജിപ്പില്ല. ഒരു ഘട്ടം കഴിഞ്ഞാല്‍ പേടിയാണ് എനിക്ക് ഈ സംഭവം. സെല്‍ഫി എടുക്കാന്‍ വരുന്നവരെ മാറ്റി നിര്‍ത്തുന്ന എന്റെ വീഡിയോ പകര്‍ത്തി സോഷില്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ സന്തോഷമേ ഉള്ളു എന്നും പാര്‍വതി പറഞ്ഞു.
