പ്രകൃതിദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കേരളത്തിന് സഹായഹസ്തവുമായി മലയാളി നടിമാരും. പാര്‍വതി, രമ്യ നമ്പീശൻ, റിമ കലിങ്കല്‍, പൂര്‍ണി മോഹൻ എന്നിവരാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാൻ രംഗത്ത് എത്തിയത്. അന്‍പോടു കൊച്ചി എന്ന സംഘടനയ്ക്കൊപ്പം  ചേര്‍ന്നാണ് ഇവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കാളിയായത്.

കൊച്ചിയില്‍ അറുപതിലധികം ക്യാമ്പുകള്‍ തുറന്നിരുന്നു. ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ ശേഖരിക്കാനാണ് അന്‍പോട് കൊച്ചി എന്ന സംഘടന മുന്നിട്ടിറങ്ങിയത്. സാധനങ്ങള്‍ ശേഖരിക്കാൻ താരങ്ങളും ഒപ്പം ചേര്‍ന്നു. സഹായം നല്‍കാൻ മറ്റുള്ളവരോട് അഭ്യര്‍ഥിക്കുകയും ചെയ്‍തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാല്‍ 25 ലക്ഷം രൂപ കൈമാറിയിരുന്നു. താരസംഘടനയായ അമ്മ 10 ലക്ഷവും നല്‍കിയിരുന്നു. മമ്മൂട്ടിയും 25 ലക്ഷം രൂപ നല്‍കിയിരുന്നു. കേരളത്തിന് സഹായമഭ്യര്‍ഥിച്ച് വിനായകനും രംഗത്ത് എത്തിയിരുന്നു. ജയസൂര്യയും ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിച്ചിരുന്നു.

മലയാളികള്‍ക്ക് സഹായവുമായി അന്യഭാഷ താരങ്ങളും എത്തിയിരുന്നു.