ദേശീയ അവാര്‍ഡ് ജേതാവ് സിദ്ധാര്‍ഥ് ശിവ ഒരുക്കുന്ന പുതിയ സിനിമയില്‍ നായിക പാര്‍വതി. ആസിഫ് ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുക.

ദേശീയ അവാര്‍ഡ് ജേതാവ് സിദ്ധാര്‍ഥ് ശിവ ഒരുക്കുന്ന പുതിയ സിനിമയില്‍ നായിക പാര്‍വതി. ആസിഫ് ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുക.

സഖാവ് എന്ന ചിത്രത്തിനു ശേഷം ഒരുക്കുന്ന സിദ്ധാര്‍ഥ് ശിവ ഒരുക്കുന്ന ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മികച്ച നവാഗതസംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ 101 ചോദ്യങ്ങള്‍ ആണ് സിദ്ധാര്‍ഥ് ശിവയുടെ ആദ്യ ചിത്രം. പുതിയ സിനിമയുടെ തിരക്കഥ ഒരുക്കുന്നതും സിദ്ധാര്‍ഥ് ശിവ തന്നെയായിരിക്കും. അതേസമയം പാര്‍വതി നായികയാകുന്ന ഉയരെ എന്ന ചിത്രീകരണം ഉടൻ പൂര്‍ത്തിയാകും. ആസിഫ് ആണ് ചിത്രത്തിലെ നായകൻ.