Asianet News MalayalamAsianet News Malayalam

പാര്‍ഥിപന്റെ തമിഴ് സിനിമയില്‍ മലയാളി പെണ്‍കുട്ടിയായി പാര്‍വതി നായര്‍

Parvathy Nair
Author
Chennai, First Published Sep 30, 2016, 12:17 PM IST

മലയാളത്തിലും തമിഴിലും ശ്രദ്ധേയായ നടിയാണ് പാര്‍വതി നായര്‍. കമല്‍ഹാസന്റെ ഉത്തമവില്ലനിലും അജിത്തിന്റെ യെന്നൈ അറിന്താനിലും അഭിനയിച്ച താരം. എന്നാല്‍ ഓഡിഷനിലൂടെ അടുത്ത സിനിമയില്‍ അഭിനയിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് പാര്‍വതി നായര്‍. പാര്‍ഥിപന്റെ പുതിയ സിനിമയിലാണ് പാര്‍വതി നായര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സാധാരണ പ്രമുഖ താരങ്ങള്‍ ഓഡിഷനില്‍ പങ്കെടുക്കാറില്ല. അതില്‍ നിന്ന് വ്യത്യസ്‍തയായിട്ടാണ് പാര്‍വതി നായര്‍ ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അത്ര ശ്രദ്ധിക്കപ്പെട്ടിട്ടാല്ലാത്ത ചില താരങ്ങളും ഓഡിഷനില്‍ പങ്കെടുത്തിരുന്നു. മലയാളി പെണ്‍കുട്ടിയായിട്ടാണ് പാര്‍വതി നായര്‍ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. ശന്തനുവാണ് നായകന്‍. പാര്‍ഥിപനും ഒരു അതിഥി വേഷത്തില്‍ ചിത്രത്തില്‍ ഉണ്ടാകും.

Follow Us:
Download App:
  • android
  • ios