ഇപ്പോള്‍ പാര്‍വതി  വിസ്മയിപ്പിച്ചിരിക്കുന്നത് തന്‍റെ പുതിയ ലുക്കിലൂടെയാണ്. 

സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന നടിയെന്ന് വേണമെങ്കില്‍ പാര്‍വതിയെ പറയാം. പാര്‍വതിയുടെ അഭിപ്രായങ്ങളും ആശയങ്ങളും പലപ്പോഴും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുമുണ്ട്. എന്നാല്‍ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ വരുമ്പോഴും അഭിനയമികവ് കൊണ്ട് പാര്‍വതി സിനിമാ ലോകത്തെ വിസ്മയിപ്പിക്കാറുണ്ട്.

ഇപ്പോള്‍ താരം വിസ്മയിപ്പിച്ചിരിക്കുന്നത് തന്‍റെ പുതിയ ലുക്കിലൂടെയാണ്. വ്യത്യസ്ത ലുക്ക് നിരന്തരം പരീക്ഷിക്കുന്ന നടിയാണ് പാര്‍വതി. പാര്‍വതിക്ക് തന്‍റേതായ ഫാഷന്‍ കാഴ്ചപ്പാടുകളുണ്ട്. ബാംഗ്ലൂര്‍ ഡെയ്‌സില്‍ ബോയ്ക്കട്ട് ഹെയര്‍ സ്റ്റൈല്‍, ചാര്‍ലിയില്‍ വലിയ ഫ്രെയിമുള്ള കണ്ണടയും മൂക്കുത്തിയുമണിഞ്ഞ പെണ്‍കുട്ടി. ഇപ്പോള്‍ ഇതാ ഹോളിവുഡിലെ പ്രശസ്തമായ ഷോര്‍ട് അണ്ടര്‍ക്കട്ടാണ് താരം പരീക്ഷിച്ചിരിക്കുന്നത്. വ്യത്യസ്ത ഹെയര്‍ കളറാണ് പാര്‍വതി അണ്ടര്‍ക്കട്ടില്‍ പരീക്ഷിച്ചിരുന്നത്. ഇതിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.