മലയാള വെള്ളിത്തിരയില്‍ നിന്ന് ദക്ഷിണേന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണവും സ്വന്തമാക്കിയുള്ള കുതിപ്പാണ് നയന്‍താരയെ നേട്ടത്തിന് അര്‍ഹയാക്കിയത്. താര സമ്പന്നമായ തമിഴകത്ത് ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കുന്ന നിലയിലേക്ക് വളര്‍ന്ന നായികയാണ് നയന്‍താര

കൊച്ചി: പ്രശസ്ത മാഗസീനായ ജി ക്യു നടത്തിയ സര്‍വ്വെയിലാണ് മലയാളത്തില്‍ നിന്ന് നയന്‍താരയും പാര്‍വതി തിരുവോത്തും ഇടംപിടിച്ചത്. 40 വയസ്സില്‍ താഴെയുള്ള ഏറ്റവും കൂടുതല്‍ ജന സ്വാധീനമുള്ള 50 പേരുടെ പട്ടികയാണ് ജി ക്വു പുറത്തുവിട്ടത്. പ്രമുഖ തമിഴ് സംവിധാനയകന്‍ പാ രഞ്ജിത്ത് മീടു മൂവ്മെന്‍റിലൂടെ ശ്രദ്ധനേടിയ മാധ്യമപ്രവര്‍ത്തക സന്ധ്യ മേനോന്‍ എന്നിവരും പട്ടികയിലുണ്ട്.

മലയാള വെള്ളിത്തിരയില്‍ നിന്ന് ദക്ഷിണേന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണവും സ്വന്തമാക്കിയുള്ള കുതിപ്പാണ് നയന്‍താരയെ നേട്ടത്തിന് അര്‍ഹയാക്കിയത്. താര സമ്പന്നമായ തമിഴകത്ത് ഒറ്റയ്ക്ക് സിനിമ വിജയിപ്പിക്കുന്ന നിലയിലേക്ക് വളര്‍ന്ന നായികയാണ് നയന്‍താര.

മലയാള സിനിമയിലെ സ്ത്രീ വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടമാണ് പാര്‍വതിയെ ശ്രദ്ധേയയാക്കിയത്. വുമണ്‍ കളക്ടീവിന്‍റെ പ്രവര്‍ത്തനങ്ങളും പാര്‍വ്വതിക്ക് ഗുണമായി. ജാതി രാഷ്ട്രീയത്തിന്‍റെ കൊള്ളരുതാഴ്മകളിലേക്ക് സിനിമയിലൂടെയും അല്ലാതെയും നിലപാട് വ്യക്തമാക്കിയതാണ് പാ രഞ്ജിത്തിനെ പട്ടികയിലെത്തിച്ചത്.