സെൻസര്‍ ബോര്‍ഡ് പോസ്റ്റര്‍ നിരോധിച്ച വിവാദങ്ങള്‍ക്കിടെ പ്രിയനന്ദനന്‍റെ 'പാതിരാക്കാലം' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കി. ഈ മാസം 16ന് ചിത്രം തിയറ്ററുകളിലെത്തും. കാട്ടിലൂടെ സഞ്ചരിക്കുമ്പോള്‍ മാവോയിസ്റ്റെന്ന് മുദ്രകുത്തപ്പെടുകയാണ് ജഹനാരയും കൂട്ടുകാരനും. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.
നിരാശയ്ക്കും ഭീകരതയ്ക്കും പട്ടിണിയ്ക്കും ഇടയിലൂടെയുളള അന്തമില്ലാത്ത യാത്രയാണ് പാതിരക്കാലം. കാണാതായ അച്ഛൻ ഹുസൈനെ തേടി മകള്‍ ജഹനാര നടത്തുന്ന യാത്ര. മൈഥിലിയാണ് ജഹന്നാരയുടെ വേഷത്തിലെത്തുന്നത്. അച്ഛനായി ഇന്ദ്രൻസുമെത്തുന്നു.കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് പ്രിയനന്ദനനാണ്.
വെടിയുണ്ടകള്‍ക്കു നടുവില്‍ നഗ്നനായിരിക്കന്ന യുവാവിൻറെ ചിത്രത്തിന്‍റെ പോസ്റ്ററില്‍ ഇടം പിടിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.സെൻസര്‍ ബോര്‍ഡ് പോസ്റ്റ് നിരോധിച്ചതിൻറെ പ്രതിഷേധം നിലനില്ക്കെയാണ് സിനിമ പുറത്തിറങ്ങുന്നത്.

