സിനിമയിലും താരമാകാന്‍ പിസി ജോര്‍ജ് പൊലീസ് കമ്മീഷണറായെത്തുന്ന ചിത്രത്തിന്‍റെ ട്രെയ്ലര്‍
കൊച്ചി: എപ്പോഴും വാര്ത്തകളില് നിറയുന്ന താരമാണ് പൂഞ്ഞാര് എംഎല്എ പിസി. ജോര്ജ്. തല്ലുണ്ടാക്കിയും ചീത്തവിളിച്ചും വരെ പിസി ജോര്ജ്ജ് വാര്ത്തയാകാറുണ്ട്. ഇപ്പോഴിതാ പിസി ജോർജ് സിനിമയിലും ഒരുകൈ നോക്കുകയാണ്. മിത്രന് നൗഫല്ദീന് സംവിധാനം ചെയ്യുന്ന 'തീക്കുച്ചിയും പനിത്തുള്ളിയും'എന്ന ചിത്രത്തിൽ പൊലീസ് കമ്മീഷണറായാണ് പിസി ജോർജ് എത്തുന്നത്. നേരത്തെ കണ്ണൻ താമരകുളം സംവിധാനം ചെയ്ത അച്ചായൻസിൽ പിസി വേഷമിട്ടിരുന്നു. ചിത്രത്തിൽ പിസി ജോർജായി തന്നെയാണ് എംഎല്എ എത്തിയത്.
എന്സൈന് മീഡിയയുടെ ബാനറില് ടി.എ മജീദ് നിര്മിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ചിത്രം മലയാളത്തിലും തമിഴിലുമായി പ്രദർശനത്തിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. ഒരു മഞ്ഞുതുള്ളിയില് തട്ടി തീപ്പെട്ടിക്കൊള്ളി കത്തിയ കഥ എന്ന വിശേഷണവുമായി എത്തുന്ന റൊമാന്റിക് ത്രില്ലറാണ് തീക്കുച്ചിയും പനിത്തുള്ളിയും. കൃഷ്ണ കുമാര്, ബിനീഷ് ബാസ്റ്റിന്, അഭയ ദേവ്, കനി കുസൃതി തുടങ്ങിയവര് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജൂലൈ 27ന് ചിത്രം തിയേറ്ററുകളിലെത്തും.
