Asianet News MalayalamAsianet News Malayalam

'പേര്‍ളിഷ്' വിവാഹത്തിന് അമ്മ സമ്മതം മൂളിയോ? പേളിയുടെ വെളിപ്പെടുത്തല്‍

പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ് ബോസ് ഹൗസില്‍ തുടങ്ങിയ പ്രണയം പുറത്തും തുടരുമെന്ന് ഇരുവരും അറിയിച്ചിരുന്നു. ഈ സമയം ആദ്യം മുതല്‍ പറയുന്ന ഒരേയൊരു പ്രശ്നം വീട്ടുകാരുടെ സമ്മതമാണ്. പ്രണയവിവരം തുറന്നു പറഞ്ഞതു മുതല്‍ പേളിയും ശ്രീനിഷും പങ്കുവച്ച് പ്രധാന ആശങ്കയും വീട്ടുകാരുടെ ഇഷ്ടമായിരുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞ് ശരിയാക്കിത്തരണമെന്ന് പേളിയും ശ്രീനിഷും ബിഗ് ബോസ് അവതാരകനായ മോഹന്‍ലാലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

pearly mannney says about mothers consent in marriage with srinish
Author
Kerala, First Published Oct 4, 2018, 4:11 PM IST

പേളിയും ശ്രീനിഷും തമ്മിലുള്ള പ്രണയത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ബിഗ് ബോസ് ഹൗസില്‍ തുടങ്ങിയ പ്രണയം പുറത്തും തുടരുമെന്ന് ഇരുവരും അറിയിച്ചിരുന്നു. ഈ സമയം ആദ്യം മുതല്‍ പറയുന്ന ഒരേയൊരു പ്രശ്നം വീട്ടുകാരുടെ സമ്മതമാണ്. പ്രണയവിവരം തുറന്നു പറഞ്ഞതു മുതല്‍ പേളിയും ശ്രീനിഷും പങ്കുവച്ച് പ്രധാന ആശങ്കയും വീട്ടുകാരുടെ ഇഷ്ടമായിരുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞ് ശരിയാക്കിത്തരണമെന്ന് പേളിയും ശ്രീനിഷും ബിഗ് ബോസ് അവതാരകനായ മോഹന്‍ലാലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

ബിഗ് ബോസ് ഹൗസില്‍ നിന്ന് ഇരുവരും പുറത്തിറങ്ങിയ ശേഷം പ്രണയബന്ധത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.

പേളി

ബിഗ് ബോസ് തുടങ്ങി രണ്ടോ മൂന്നോ ആഴ്‍ച കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കാൻ തുടങ്ങി.  ദീപന് മുട്ട കൊടുക്കുമായിരുന്ന ഞാൻ അത് ശ്രീനിഷിന് കൊടുക്കാൻ തുടങ്ങി. ശ്രീനിഷ് അടുത്തിരിക്കുമ്പോള്‍ ഒരു കറന്റടിക്കും. ശ്രീനിഷിന്റെ അടുത്ത് സംസാരിച്ചുകൊണ്ടിരുന്നാല്‍ എത്രയായാലും സമയം പോകുന്നതേ അറിയില്ല. പ്രണയം എനിക്ക് ഗെയിമില്ല. അത് യഥാര്‍ഥമാണ്. ഗെയിമില്‍ നിന്ന് പുറത്തുവന്നപ്പോള്‍ പലരിലും മാറ്റങ്ങളുണ്ടായി, നല്ല മാറ്റങ്ങളുണ്ടായി. പക്ഷേ ശ്രീനി ഇപ്പോഴും അതേ വ്യക്തിയാണ്.

 
 
 
 
 
 
 
 
 
 
 
 
 

❤️ Srini... @srinish_aravind

A post shared by Pearle Maaney (@pearlemaany) on Oct 3, 2018 at 9:06am PDT

ഞാൻ ബിഗ് ബോസ് ഹൌസില്‍ കണ്ട അതേ വ്യക്തി. മാത്രമല്ല ബിഗ് ബോസ്സിലെ അനുഭവങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് അനുഭവിച്ചതുകൊണ്ട് ഞാൻ എന്തു പറയുമ്പോഴും അത് എങ്ങനെയാണെന്ന് ശ്രീനിക്കും ശ്രീനി പറയുന്നത് എന്താണ് എന്നത് എനിക്കും അറിയാം. ഇങ്ങനെയൊരു അനുഭവം എല്ലാവര്‍ക്കും കിട്ടില്ല. ഡാഡിയെ കൊണ്ട് ഫോണില്‍ സംസാരിപ്പിച്ചു. മമ്മിയെയും കണ്ട് സംസാരിക്കണം. എല്ലാം ശരിയാകും എന്നാണ് കരുതുന്നത്. എന്‍ഗേജ്മെന്റ് ഉടൻ നടക്കും, കല്യാണം ഉടൻ തന്നെ ഉണ്ടാകും--.

 

ശ്രീനിഷ്

പേളിയുമായുള്ള വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ താന്‍ ഏറെ ആത്മവിശ്വാസത്തിലാണെന്ന്. 'രണ്ട് വീട്ടുകാരും സമ്മതിക്കുമെന്നാണ് എന്റെ ഉറപ്പ്. ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ച് ഇരുവരുടെയും വീട്ടില്‍  അവതരിപ്പിക്കും.' 100 ദിവസത്തിന് ശേഷം മുംബൈയിലെ ബിഗ് ബോസ് വീട്ടില്‍നിന്ന് മടങ്ങുമ്പോള്‍ താന്‍ അച്ഛനെയും അമ്മയെയും കാണുന്നതിന്റെ സന്തോഷത്തിലാണ്. 'ബിഗ് ബോസിനെ മിസ് ചെയ്യുന്നതിന്റെ സങ്കടമുണ്ട്. കാരണം ഞാനവിടെ ഭയങ്കര ഹാപ്പി ആയിരുന്നു. ബിഗ് ബോസ് വീട്ടിലേക്ക് ഇന്നലെ പോയി ഇന്ന് വന്നത് പോലെയാണ് തോന്നുന്നത്. അവിടെ 100 ദിവസം നിന്നതുപോലെ തോന്നുന്നില്ല. പെട്ടെന്ന് തീര്‍ന്നതുപോലെ തോന്നുന്നു.'

ബിഗ് ബോസില്‍ മിസ് ചെയ്യുന്ന മറ്റെന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് മിസ് ചെയ്യുന്ന കാര്യം മുംബൈയില്‍ അല്ല മറിച്ച് കൊച്ചിയിലാണെന്നാണ് ശ്രീനിഷിന്റെ മറുപടി. ആരാണെന്ന ചോദ്യത്തിന് അത് പേളിയാണെന്നും പറയുന്നു. 100 ദിവസത്തിന് ശേഷം പേളിയെ പിരിഞ്ഞിരിക്കുമ്പോള്‍ എന്ത് തോന്നുന്നുവെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ.  'കഴിഞ്ഞ 100 ദിവസങ്ങളായി ഉറങ്ങുന്നതും ഉണരുന്നതും പേളിയുടെ മുഖം കണ്ടാണ്. നാളെ മുതല്‍ പേളി ഒപ്പമുണ്ടെന്ന് വിചാരിച്ച് ഉണരണം. സംസാരിക്കുന്നത് ഫോണിലൂടെയും ആവാമല്ലോ.' ബിഗ് ബോസിന് ശേഷം സിനിമാ അവസരങ്ങള്‍ കൂടുതല്‍ നോക്കുമെന്നും ഇപ്പോള്‍ സീരിയല്‍ ചെയ്യുകയാണെന്നും പറയുന്നു ശ്രീനിഷ്. ഒപ്പം തനിക്കും പേളിക്കും വോട്ട് ചെയ്ത എല്ലാ പ്രേക്ഷകര്‍ക്കും നന്ദിയും പറയുന്നു ശ്രീനിഷ്. 

പേളിയുടെയും ശ്രീനിഷിന്‍റെയും വീട്ടുകാരില്‍ ഏറ്റവും പ്രശ്നമാകുമെന്ന് കരുതിയത് പേളിയുടെ മാതാപിതാക്കള്‍ തന്നെയായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്ക് എതിര്‍പ്പില്ലെന്നാണ് പേളി ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.  എന്റെ അമ്മ, അവരാണ് എന്‍റെ മാലാഖ. അമ്മ എന്നെ പിന്തുണച്ചവര്‍ക്കു സ്നേഹിച്ചവര്‍ക്കും എല്ലാം നന്ദി പറയുകയാണ്.  പിഎസ്(പേളി- ശ്രീനിഷ്): അതെ അമ്മ സമ്മതിച്ചു. ഇതായിരുന്നു ഇന്‍സ്റ്റാഗ്രമില്‍ പേളി കുറിച്ചത്. പേളിയുടെ അമ്മ സമ്മതിച്ചതോടെ ഇരവരുടെയും വിവാഹത്തിനുള്ള സാധ്യതകള്‍ തുറന്നു വരികയാണ്.

Follow Us:
Download App:
  • android
  • ios