മുന്നറിയിപ്പുമായി പെണ്‍കുട്ടി- വീഡിയോ
വീടിനുള്ളില് പോലും പെണ്കുഞ്ഞുങ്ങള്ക്ക് രക്ഷയില്ലാത്ത ദുരവസ്ഥ വരച്ചുകാട്ടുകയാണ് പെണ്കുട്ടിയെന്ന ഹ്രസ്വചിത്രം. ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കെ സുരേഷ്കുമാറിന്റെ മകന് അനന്തുസുരേഷാണ് ചിത്രം ഒരുക്കിയത്.

കണ്ണ് ഒന്ന് തെറ്റിയാല് പിഞ്ചോമനകള്ക്ക് എന്ത് സംഭവിക്കാമെന്ന മുന്നറിയിപ്പില് നിന്നാണ് പെണ്കുട്ടി തുടങ്ങുന്നത്. ഒറ്റപ്പെട്ട് പോകുന്ന ബാല്യങ്ങള്. മുതലെടുക്കാനെത്തുന്ന ബന്ധുക്കളും അജ്ഞാതരും. രക്ഷിക്കേണ്ട കൈകള് പീഡകരാകുന്ന സ്ഥിതിയാണ് പെണ്കുട്ടിയുടെ പ്രമേയ. അനന്തുവിന്റെ രണ്ടാമത്തെ ഹ്രസ്വചിത്രമാണ് പെണ്കുട്ടി.
കുക്കു ബാബുവിന്റേതാണ് കഥയും തിരക്കഥയും. രാഗേഷ് ആര് വി, രാജീവ് വിജയ് എന്നിവരാണ് ഛായാഗ്രാഹകന്.
